ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെയും ചികിത്സിച്ച ഡോക്ടര്‍ പുഷ്പക്കെതിരെയും പുതിയ പരാതി. ആശുപത്രിയില്‍ പ്രസവിച്ച മറ്റൊരു കുട്ടിയുടെ കൂടി കൈ തളര്‍ന്നുപോയതായി പരാതി. വാക്വം ഡെലിവറിക്കിടയില്‍ ഇടയില്‍ ഉണ്ടായ പരുക്കാണ് തളര്‍ച്ചക്ക് കാരണമെന്ന് മെഡിക്കല്‍ കോളേജിലെ ചികിത്സാ രേഖകള്‍ പറയുന്നു. അസാധാരണ രൂപത്തില്‍ കുഞ്ഞു പിറന്ന കേസിലും പ്രസവത്തില്‍ കുഞ്ഞിന്റെ കൈ തളര്‍ന്ന കേസിലും പ്രതിയാണ് ഡോക്ടര്‍ പുഷ്പ