Trending

യുഡിഎഫ് ജനകീയ മാർച്ചും ധർണയും നടത്തും

യുഡിഎഫ് ജനകീയ മാർച്ചും ധർണയും നടത്തും

തകർന്നുകിടക്കുന്ന കുറ്റിക്കാട്ടൂർ കോട്ടപറമ്പ് റോഡ് നവീകരിച്ചു ഗതാഗതയോഗ്യമാക്കുന്നതിന് വേണ്ടി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും,തെരുവ് വിളക്കുകൾ കത്താതെ പ്രദേശം ഇരുട്ടിലാക്കുന്ന ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെയും യുഡിഎഫ് പൈങ്ങോട്ടുപുറം 17ആം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം എംഎൽഎയുടെഓഫീസിലേക്കും, കുന്ദമംഗലംഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണയും നടത്തുന്നു.
കഴിഞ്ഞ 13 വർഷക്കാലമായി ഒരു രൂപ പോലും ഫണ്ട് വകയിരുത്താത്ത കുന്ദമംഗലം എംഎൽഎ പിടിഎ റഹീം അടിയന്തിരമായി നാടിന്റെ പ്രയാസത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എംഎൽഎ ഓഫീസ് ജനകീയ മാർച്ച് തിങ്കളാഴ്ച 12-12-22 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺകുമാർ എം എൽ എ ഓഫീസിന് മുമ്പിൽ ഉദ്ഘാടനം ചെയ്യും.

ഗ്രാമപഞ്ചായത്ത് ഭരണസമിതി കാണിക്കുന്ന അനാസ്ഥയ്ക്കെതിരെയുള്ള കുന്ദമംഗലം മപഞ്ചായത്ത് ഓഫീസ് ധർണ്ണ സമരം 12.12 22 തിങ്കളാഴ്ച11.30 ന് മുൻ എംഎൽഎ യു സി രാമൻ ഉൽഘാടനം ചെയ്യും.മണ്ഡലം,പഞ്ചായത്ത് യുഡിഎഫ് നേതാക്കൾ പ്രദേശത്തെ യുഡിഎഫിന്റെ നേതാക്കന്മാർ സമരത്തിൽ പങ്കാളികളാകുമെന്ന് ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ കെ പി കോയ , ജിജിത്ത് പൈങ്ങോട്ടുപുറം, കെ.പി.അബ്ബാസ്, തൂലിക മോഹനൻ , വാർഡ് മെമ്പർ സമീറ അരീപുറം, ഫൈസൽ അരീപുറം എന്നിവർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!