കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്.ബംഗളൂരുവിലേക്ക് എത്തിച്ചതിന് ശേഷം വരുണ്‍ സിങ്ങിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മരുന്നുകളോട് പ്രതികരിക്കുന്നതായും കര്‍ണാടക മുഖ്യമന്ത്രി
ബസവരാജ് ബൊമ്മയ് അറിയിച്ചു. നിലവില്‍ വെന്റിലേറ്റര്‍ സഹായത്തില്‍ തന്നെയാണ് വരുണ്‍ സിംഗ്.
കുനൂര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേരും മരിച്ചപ്പോള്‍ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ്.ബംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയ വരുണ്‍ സിങ്ങിനെ കര്‍ണാടക മുഖ്യമന്ത്രി വ്യാഴാഴ്ച രാത്രി സന്ദര്‍ശിച്ചിരുന്നു.
വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ദ ചികിത്സ നല്‍കുന്നതിന് വേണ്ടിയാണ് ബെംഗളുരുവില്‍ എത്തിച്ചത്.