GLOBAL News

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് മാമോദീസ സ്വീകരിക്കാം; കത്തോലിക്ക സഭ

ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവർക്ക് മാമോദിസ സ്വീകരിക്കാമെന്ന് കത്തോലിക്ക സഭ. മാമോദിസ സ്വീകരിക്കുന്നതിനും, തലതൊട്ടപ്പനും, തലതൊട്ടമ്മ ആകുന്നതിനും, വിവാഹത്തിന് സാക്ഷിയാകുന്നതിനും തടസമില്ലെന്ന് ബ്രസീലിലെ സാന്റോ അമാരോയിലെ ബിഷപ്പ് ജോസ് നെഗ്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി വിശ്വാസ കാര്യങ്ങൾക്കായുള്ള തിരുസംഘം അറിയിച്ചു.
സ്വവർഗ വിവാഹം ചെയ്തവർ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനേയും വാടക ഗർഭത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നതിനെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക്, കത്തോലിക്കാ വിശ്വാസത്തിൽ വളർത്തുന്ന പക്ഷം അതിൽ തെറ്റില്ലെന്ന് സഭ മറുപടി നല്‍കി. ട്രാൻസ്ജെൻഡർ വിഭാഗത്തിലുളളവർക്ക് മാമോദീസ നൽകാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ചില മാനദണ്ഡങ്ങളോടെ കഴിയുമെന്ന് കഴിഞ്ഞ മാസം 31 ന് മാർപാപ്പ അംഗീകരിച്ച രേഖയിൽ പറയുന്നു.ട്രാൻസ്ജെൻഡർ വിഭാഗത്തിലുളളവർക്ക് അതാത് പള്ളികളിലെ പുരോഹിതരുടെ വിവേചനാധികാരത്തിൽ തലതൊട്ടപ്പനും തലതൊട്ടമ്മയുമാകം. എന്നാൽ പുരോഹിതൻ ഇതിൽ വിവേക പൂർണ്ണമായ തീരുമാനം സ്വീകരിക്കണമെന്നും സഭ വ്യക്തമാക്കി. സഭയുടെ തീരുമാനത്തിൽ നിരവധി കോണുകളിൽ നിന്ന് അഭിനന്ദനങൾ വരുന്നുണ്ട്. കത്തോലിക്ക സഭയുടെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് എൽജിബിടി സമൂഹത്തിന്റെ അവകാശങ്ങളെ പിന്തുണയ്ക്കുന്ന ഫാ. ജെയിംസ് മാർട്ടിൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!