ഉത്തര്‍പ്രദേശില്‍ ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍
അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.മരേഹ്റയിലാണ് സംഭവം. കേസ് രജിസ്റ്റർ ചെയ്തതായും, പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഇറ്റാഹ് എഎസ്പി ധനഞ്ജയ് സിംഗ് കുശ്വാഹ അറിയിച്ചു.പിടിയിലായ യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായും സംഭവത്തില്‍ പെണ്‍കുട്ടിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.