മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമായി ഇന്ധന നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. നേരത്തെ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാനും നികുതി ഇളവ് വരുത്താൻ നിർബന്ധിതരായിരിക്കുന്നത്. ജോധ്പൂരിലെ പൊതുപരിപാടിക്കിടെയാണ് ഗെലോട്ടിന്റെ പ്രഖ്യാപനം. “എല്ലാ സംസ്ഥാനങ്ങളും വില കുറയ്ക്കുമ്പോൾ ഞങ്ങളും കുറയ്ക്കേണ്ടി വരും”- അശോക് ഗെലോട്ട് പരിപാടിയിൽ പറഞ്ഞു.
കൊവിഡ് പ്രതിസന്ധി മൂലം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രം ഇനിയും ഇന്ധന നികുതിയിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തങ്ങൾ മൂല്യ വർധിത നികുതി കുറക്കുമെന്ന് അശോക് ഗെലോട്ട് വ്യക്തമാക്കിയത്.