പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് മോൺസ്റ്റർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.
ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത് . ആന്‍റണി പെരുമ്പാവൂരാണ്ചിത്രത്തിന്‍റെ നിര്‍മാണം.
പുലിമുരുകന്‍റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് മോൺസ്റ്ററിനും തിരക്കഥ എഴുതിയത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം ദീപക് ദേവ്. ആർട് ഷാജി നടുവിൽ. സിനിമയുടെ ചിത്രീകരണം തുടങ്ങി.
പുലിമുരുകന്‍റെ വന്‍വിജയത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രമായതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയെ കാത്തിരിക്കുന്നത്. ചിത്രം ഒടിടിയിലായിരിക്കും റിലീസ് ചെയ്യുകയെന്ന് ആന്‍റണി പെരുമ്പാവൂര്‍ നേരത്തെ പറഞ്ഞിരുന്നു.