
കോഴിക്കോട് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ പ്രവേശനം ആരംഭിച്ചതായി ഡയറക്ടര്‍ അറിയിച്ചു. പത്താംതരവും പ്ലസ് ടു വും കഴിഞ്ഞവര്‍ക്ക് ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര മനുഷ്യവിഭവ വകുപ്പിന്റെ കീഴിലുള്ള എന്‍ഐഒഎസ് ന്റെയും സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള സി ഡിറ്റ് ന്റെയും തൊഴിലധിഷ്ഠിത കോഴ്സുകളിലാണ് പ്രവേശനം. ഡി.സി.എ, ഐ.ടി. സ്‌കില്‍ (ഗ്രാഫിക് ഡിസൈനിങ്ങ്, ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ എക്കൗണ്ടിങ്ങ്) സാപ്-ഫിക്കോ എക്കൗണ്ടിങ്ങ്, സി.സി.എ (ടാലി എക്കൗണ്ടിങ്ങ്) വെബ് ഡിസൈനിങ്ങ്, വിഷ്വല്‍ വീഡിയോ എഡിറ്റിങ്ങ് & സ്പെഷ്യല്‍ ഇഫക്റ്റ്, മലയാളം കമ്പ്യൂട്ടിങ്ങ്, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, സോളാര്‍ ടെക്നീഷ്യന്‍, റഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിങ്ങ,് കട്ടിങ്ങ് & ടൈലറിങ്ങ്, ഫാഷന്‍ ടെക്നോളജി കോഴ്സുകളിലാണ് ഈ വര്‍ഷം പ്രവേശനം നല്‍കുന്നത്. ക്ലാസ്സുകള്‍ ഓണ്‍ലൈനായും തുടര്‍ന്നുള്ള പ്രായോഗിക പരിശീലനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷ ഫോമിനും വിശദാംശങ്ങള്‍ക്കും www.skilldevelopmentcentre.in സന്ദര്‍ശിക്കുക. ഫോണ്‍: 0495 2370026, 8891370026.
പെട്രോളിയം ഡീലര്‍മാര്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പാ പദ്ധതി
പട്ടിക ജാതി വിഭാഗത്തില്‍പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍/ഡീസല്‍ വില്‍പ്പനശാലകള്‍ പ്രവര്‍ത്തനനിരതമാക്കുന്നതിന് പ്രവര്‍ത്തന മൂലധന വായ്പ നല്‍കാന്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറുമായിരിക്കണം. അപേക്ഷകന് സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ ലൈസെന്‍സുകള്‍, ടാക്സ് രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപ കവിയരുത്. പ്രായപരിധി 60 വയസ്സ്. അപേക്ഷകനോ ഭാര്യയോ/ഭര്‍ത്താവോ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. അപേക്ഷകന്‍ വായ്പക്ക് ആവശ്യമായ വസ്തു ജാമ്യം ഹാജരാക്കണം. സ്വന്തം മേല്‍വിലാസം, ഫോണ്‍നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശ്ശൂര്‍ – 20 എന്ന വിലാസത്തില്‍ നവംബര്‍ 20നുള്ളില്‍ ലഭിക്കണം.
ഗവ.ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അംഗീകൃത സ്ഥാപനങ്ങളിലും കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ അംഗീകൃത സ്ഥാപനങ്ങളിലും മെറിറ്റ്, റിസര്‍വേഷന്‍ പ്രകാരം 2020 – 21 വര്‍ഷം പ്രവേശനം ലഭിച്ച, പ്ലസ് വണ്‍ മുതല്‍ പ്രൊഫഷണല്‍ കോഴ്സ് വരെയുള്ള കോഴ്സുകളില്‍ പഠിക്കുന്നവരില്‍ ഇ-ഗ്രാന്റ്സ് മുഖേന വിദ്യാഭ്യാസാനുകൂല്യം ലഭിക്കാത്തവരും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ കവിയാത്തവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഗവ.ഓഫ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് അനുവദിച്ച് നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ മാതൃക www.scdd.kerala എന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സ്ഥാപനമേധാവി ശുപാര്‍ശ ചെയ്ത് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 30 നകം ലഭ്യമാക്കണം. വിലാസം: ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്. 673020 പിന്‍. ഫോണ്‍:04952370379.
സ്റ്റാഫ് നഴ്സ് ഒറ്റത്തവണ വെരിഫിക്കേഷന്‍
കോഴിക്കോട് ജില്ലയില്‍ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 132/2018) തസ്തികയുടെ സാധ്യതപ്പട്ടികയിലുള്‍പ്പെട്ട ഒറ്റത്തവണ വെരിഫിക്കേഷന്‍ (ഒടിവി) പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി വണ്‍ടൈം വെരിഫിക്കേഷന്‍ നവംബര്‍ 12, 13, 16 തീയതികളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇത് സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസ്സേജ് എന്നിവ മുഖേന ഉദ്യാഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കളര്‍ സ്‌കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യേണ്ടതും വെരിഫിക്കേഷന്‍ ദിവസം ഐ ഡി പ്രൂഫ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് പിഎസ്‌സി ജില്ലാ ഓഫീസിലോ തൊട്ടടുത്ത പിഎസ്‌സി ഓഫീസുകളിലോ നേരിട്ട് ഹാജരാകണം.
