രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 38,074 കൊവിഡ് കേസുകള്‍. 448 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 85,91,731 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്.
ആകെ മരണം 1,27,059 ആയി. രോഗമുക്തി നിരക്ക് 92.64 ശതമാനത്തില്‍ എത്തി. മരണ നിരക്ക് 1.48 ശതമാനമായി തുടരുന്നു.
പ്രതിദിന രോഗമുക്തരുടെ എണ്ണം അരലക്ഷത്തില്‍ താഴെയായി തുടരുകയാണ്. 42,033 പേര്‍ക്കാണ് ഇന്നലെ രോഗം മാറിയത്. 79,59,406 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. തുടര്‍ച്ചയായ 12 ആം ദിവസമാണ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 6 ലക്ഷത്തില്‍ താഴെയായി തുടരുന്നത്. കഴിഞ്ഞ ദിവസം പത്തുലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ മാത്രമാണ് പ്രതിദിന കേസ് അയ്യായിരത്തിന് മുകളില്‍ കടന്നത്. 71 പേര്‍ മരിച്ചു. ഇതോടെ ഡല്‍ഹിയിലെ മരണസംഖ്യ 7000 കടന്നു. മഹാരാഷ്ട്രയില്‍ 3277, ബംഗാളില്‍ 3,907 പേര്‍ക്കും രോഗം സ്ഥീരികരിച്ചു.