കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ആദ്യ ഘട്ട കോൺഗ്രസ് സ്ഥാനാർഥി പട്ടിക തയ്യാറായി.നിലവിൽ 13 വാർഡിൽ ആണ് കോൺഗ്രസ്സ് മത്സരിക്കുന്നത്.ഇതിൽ 7 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
ഒന്നാം ഘട്ട പ്രഖ്യാപനത്തിൽ വാർഡ് 4 ൽ നിലവിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ പി കെ ഹിതേഷ് കുമാറും വാർഡ് 10 ൽ ജിഷ ചോലക്കമ്മൽ ,വാർഡ് 11 ൽ ജോഷിത ബിജുവും വാർഡ് 12 ൽ ജിജിത് കുമാറും
വാർഡ് 11 ൽ എം പി അശോകനും വാർഡ് 15 ൽ നന്ദിനി അടുക്കത്ത് ഉം വാർഡ് 18 ൽ സോമൻ തട്ടാരക്കലും എന്നിവരാണ് നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ എന്ന് കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ബാബു നെല്ലോളി അറിയിച്ചു.