ഇ- മുറ്റം ഡിജിറ്റൽ മീഡിയാ സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ രക്ഷിതാക്കൾക്കും മുതിർന്നവർക്കുമുള്ള പരിശീലന ശില്പശാല സംഘടിപ്പിച്ചു. ഒളവണ്ണ എ.എൽ.പി സ്കൂളിൽ നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാരുതി പി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.ടി.മാമുക്കോയ അധ്യക്ഷത വഹിച്ചു.
150 പഠിതാക്കൾ ആദ്യ ദിവസം ഡിജിറ്റൽ സാക്ഷരത നേടി. തുടർന്നുള്ള ഓരോ ദിവസവും ശില്പശാലകൾ സംഘടിപ്പിച്ച് സ്കൂളിലെ മുഴുവൻ രക്ഷിതാക്കളെയും വീടുകളിലെ മുതിർന്ന പൗരൻമാരേയും ഡിജിറ്റൽ സാക്ഷരരാക്കാനാണ് ഇ- മുറ്റം ഡിജിറ്റൽ സാക്ഷരത കമ്മറ്റി ലക്ഷ്യമിടുന്നത്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബാബുരാജൻ പി, വാർഡ് മെമ്പർമാരായ സബീല നടുവിലകത്ത്, ഷിനി ഹരിദാസ്, ഇ-മുറ്റം ഗ്രാമപഞ്ചായത്ത് കോർഡിനേറ്റർ ബാലാജി കെ, സ്കൂൾ സീനിയർ അസിസ്റ്റന്റ് സമീർ മാസ്റ്റർ കെ, എം പി ടി എ പ്രസിഡന്റ് ചാന്ദിനി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം രഞ്ജിത്ത് സ്വാഗതവും ഇ- മുറ്റം കൺവീനർ ലിനോജ് എൽ.എസ് നന്ദിയും പറഞ്ഞു.