
കുന്ദമംഗലം :ആത്മീയ ചികിത്സയുടെ മറവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാളൻന്തോട് സ്വദേശി മുഹമ്മദ് മഷ്ഹൂർ തങ്ങളെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം സ്വദേശിയായ ഭിന്നശേഷിക്കാരിയായ നാല്പതുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരെ വിവാഹ വാഗ്ദാനം നൽകിയാണ് പീഡനത്തിന് ഇരയാക്കിയത്. പലപ്പോളായി പീഡനത്തിന് ഇരയാക്കുകയും പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇയാൾ ഹൈക്കോടതിയിൽ നിന്ന്മുൻകൂർ ജാമ്യം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസിൽ അറസ്റ്റ്.
അത്തോളി സ്വദേശിനിയായ ഒരു യുവതിയെ ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി ലൈംഗികമായി പിടിച്ചുവെന്ന് പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി ഇവരിൽ നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കിയ കേസിലാണ് ഇയാൾ മുൻകൂർ ജാമ്യം എടുത്തത്. 40 പവൻ സ്വർണവും 7 ലക്ഷം രൂപയും കൈക്കലാക്കി എന്നായിരുന്നു പരാതി.

