Entertainment News

പ്രണയവും പ്രതികാരവുമായി കൊത്തയുടെ രാജാവ്; കിംഗ് ഓഫ് കൊത്തയുടെ ട്രെയ്‌ലർ റിലീസായി

ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ സിനിമ കിംഗ് ഓഫ് കൊത്തയുടെ ട്രെയിലർ റിലീസായി. ഷാരൂഖ് ഖാൻ, മോഹൻലാൽ, സൂര്യ, നാഗാർജുന തുടങ്ങിയ താരങ്ങളാണ് ട്രെയിലർ റിലീസ് ചെയ്തത്.

മലയാള സിനിമയിൽ പുതു ചരിത്രം സൃഷ്ടിക്കാനൊരുങ്ങിയാണ് ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയുള്ള നായക കഥാപാത്രത്തിലൂടെ കൊത്ത ഗ്രാമത്തിലെ കഥ പ്രേക്ഷകരിലേക്ക് എത്തുന്നത്.

ജവാൻ, പുഷ്പ തുടങ്ങിയ ചിത്രങ്ങളുടെ ട്രെയിലർ കട്ട് ചെയ്ത ആന്റണി റൂബൻ ആണ് കിംഗ് ഓഫ് കൊത്തയുടെ ട്രയ്ലർ കട്ട് ചെയ്തിരിക്കുന്നത്. ഓൺലൈനിൽ റിലീസ് ചെയ്ത ട്രയ്ലർ തിയേറ്ററുകളിലും പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും. പ്രമുഖ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പാൻ ഇന്ത്യൻ പ്രൊമോഷണൽ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.

സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, വി.എഫ്.എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി.ആർ.ഒ: പ്രതീഷ് ശേഖർ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!