ലോക്സഭ രേഖകളിൽ നിന്ന് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ നീക്കി. ഹത്യ, കൊലപാതകം, രാജ്യദ്രോഹി എന്നിങ്ങനെയുള്ള വാക്കുകൾ സഭാരേഖകളിൽനിന്ന് നീക്കിയതിനെതിരെ കോൺഗ്രസ് എംപിമാർ ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും.
കേന്ദ്ര സർക്കാരിനെ വിമര്ശിച്ചുകൊണ്ട് രാഹുൽ നടത്തിയ പ്രസംഗത്തിൽ 24 ഭാഗത്താണ് തിരുത്തൽ വരുത്തിയത്.ഇന്നലെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലുടനീളം ഭാരതമാതാവിനെ മണിപ്പൂരിൽ ബിജെപിക്കാർ കൊലചെയ്യുന്നു എന്നു പറഞ്ഞിരുന്നു. ഈ ഭാഗങ്ങളിൽ രാജ്യദ്രോഹി, പ്രധാനമന്ത്രി തുടങ്ങിയ പദങ്ങൾ രാഹുൽ ഗാന്ധി പലതവണ പറഞ്ഞിരുന്നു. ഇതിൽ പ്രധാനമന്ത്രിയെ സൂചിപ്പിക്കുന്ന സ്ഥലങ്ങളിലെല്ലാം തന്നെ തിരുത്തൽ വരുത്തിയതായി ലോക്സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ബിജെപി നടുങ്ങി എന്നാണ് കോൺഗ്രസിന്റെ പ്രതികരണം. ഇതിനിടെ ഫ്ലയിങ് കിസ് വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരെ 21 വനിതാ എംപിമാർ പരാതി നൽകി. മണപ്പുർ വിഷയവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയത്തിനു പ്രധാനമന്ത്രി ഇന്ന് വൈകിട്ട് നാലുമണിക്ക് സഭയിൽ മറുപടി നൽകും. ഓഫിസിൽ എത്തിയിരുന്നു എങ്കിലും രണ്ടു ദിവസം നടന്ന ചർച്ചകളിൽ ഒരിക്കൽ പോലും പ്രധാനമന്ത്രി സഭയിൽ ഹാജരായില്ല.

