information

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

തൂണേരി ബ്ലോക്കിലെ എസ് വി ഇ പി പദ്ധതിയിൽ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ: പ്ലസ് ടു പാസായ തൂണേരി ബ്ലോക്കിൽ സ്ഥിരതാമസക്കാരായ 25-45 വയസ്സുള്ള കുടുംബശ്രീ അംഗങ്ങളായ/കുടുംബാംഗങ്ങളായ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായിരിക്കണം. അപേക്ഷകൾ വെള്ളപേപ്പറിൽ തയ്യാറാക്കി ജൂലൈ 18 ന് 5 മണിക്ക് മുമ്പായി കുടുംബശ്രീ, ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2373678

അപേക്ഷ ക്ഷണിച്ചു

മിഷന്‍ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന ചൈല്‍ഡ്‌ ഹെല്‍പ്‌ ലൈനിന്റെ ജില്ലാതല കൺട്രോൾ റൂമിലേക്കും റെയില്‍വേ ചൈല്‍ഡ്‌ ഹെല്പ് ലൈനിലേക്കും പ്രൊജക്റ്റ് കോ ഓർഡിനേറ്റർ, കൗൺസിലർ, ചൈൽഡ് ഹെല്പ് ലൈൻ സൂപ്പർവൈസർ, കേസ് വർക്കർ എന്നീ തസ്തികകളിൽ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന്‌ അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവര്‍ത്തി പരിചയം ഉള്ളവർക്ക്‌ മുന്‍ഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ജൂലൈ 15. കൂടുതല്‍ വിവരങ്ങൾക്ക്‌ 0495 2378920 wcd.kerala.gov.in

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ആയ (വനിതകൾ മാത്രം) തസ്തികയിൽ എസ്.സി മുൻഗണനേതര വിഭാഗത്തിന് സംവരണം ചെയ്ത താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. ഏതെങ്കിലും ബിരുദം നേടിയവർ അർഹരല്ല, സൊസൈറ്റി റെജിസ്ട്രേഷൻ ആക്ട് അല്ലെങ്കിൽ ട്രാവൻകൂർ കൊച്ചിൻ ലിറ്ററസി സയന്റിഫിക്ക് ചാരിറ്റബിൾ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുളള സർക്കാർ സ്ഥാപനങ്ങളിൽ ഒരു വർഷം ആയ തസ്തികയിൽ ജോലി ചെയ്ത തൊഴിൽ പരിചയം. പ്രായപരിധി : 01/01/2022 ന് 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം). ശമ്പളം : 23700 – 52600/- യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 20 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേർ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

ബി.പി.എൽ റേഷൻ കാർഡ്: അപേക്ഷ തിയ്യതി മാറ്റി

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഓൺലൈൻ മുഖേന ജൂലൈ 18 മുതൽ അപേക്ഷകൾ സ്വീകരിക്കുന്നത് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
[7/10, 2:36 PM] +91 81119 67104: ജില്ലാ ഇൻഫർമേഷൻ ഓഫീസ്
കോഴിക്കോട്

അറിയിപ്പുകൾ

ഫിസിഷ്യൻ ഒഴിവ്

ഗവ. മെഡിക്കൽ കോളേജ്‌ മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് (KASP) കീഴിൽ ഫിസിഷ്യന്റെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. 1,30,000 രൂപ മാസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത ന്യൂക്ലിയർ മെഡിസിനിൽ എം.ഡി അല്ലെങ്കിൽ ഡി.എൻ.ബി ന്യൂക്ലിയർ മെഡിസിൻ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 14ന്‌ രാവിലെ 11.30 മണിക്ക്‌ ഐഎംസിഎച്ച്‌ സൂപ്രണ്ട്‌ ഓഫീസിൽ ഇന്റർവ്യൂവിന്‌ ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്ക് ജൂലൈയിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ കൺസൾട്ടന്റ് തസ്തികയിലാണ് നിയമനം. പ്ലസ് ടുവാണ് യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 25-65 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 17 നകം https://forms.gle/GEXYqdjr1VhPrWVj6 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. യോഗ്യരായവരെ ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസിലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: “നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ് സി /എസ് ടി ട്രിവാൻഡ്രം” എന്ന ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ ഫേസ്ബുക്ക് പേജ് വഴിയോ 0471- 2332113/8304009409 നമ്പർ വഴിയോ ബന്ധപ്പെടാം.

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിച്ചു വരുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മറ്റ് അർഹ (ഒ.ഇ.സി) വിഭാഗങ്ങളിലെയും 6 ലക്ഷം രൂപ വരുമാന പരിധിക്ക് വിധേയമായി ഒ.ഇ.സി വിഭാഗങ്ങളുടേതിനു സമാനമായ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചിട്ടുള്ള ഇതര സമുദായങ്ങളിലെയും (ഒ ബി സി -എച്ച് ) വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അർഹരായ വിദ്യാർത്ഥികളുടെ അപേക്ഷകൾ സ്‌കൂൾ പ്രധാനാധ്യാപകർ www.egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഒൺലൈൻ ആയി സമർപ്പിക്കണം. നിർദ്ദേശങ്ങളടങ്ങിയ സർക്കുലർ പോർട്ടലിൽ ലഭ്യമാണ്. ഇ- ഗ്രാന്റ്‌സ് ഡാറ്റ എൻട്രിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് bcscholarshipkkd5@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0495-2377786.

അറിയിപ്പുകൾ

പരീക്ഷാ പരിശീലനത്തിന് ധനസഹായം

വിഷൻ പദ്ധതി പ്രകാരം 2023-24 അധ്യയന വർഷം നടത്തിയ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസ്സിൽ കുറയാത്ത ഗ്രേഡ് കരസ്ഥമാക്കിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മെഡിക്കൽ /എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്നു. വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാത്ത ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ധനസഹായം നൽകുന്നത്. അർഹരായവർ പൂരിപ്പിച്ച അപേക്ഷ, എസ്. എസ്. എൽ സി സർട്ടിഫിക്കറ്റ്, ജാതി /വരുമാന സർട്ടിഫിക്കറ്റ്, പ്ലസ് വൺ കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും പരിശീലന സ്ഥാപനങ്ങളിൽ നിന്നുമുള്ള സാക്ഷ്യപത്രം, ഫീസ് രസീതി, പഞ്ചായത്ത്/ ബ്ലോക്ക് ഓഫീസിൽ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 31 ന് വൈകിട്ട് 5 മണിക്ക് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0495-2370379.

താൽക്കാലിക നിയമനം

സൈക്കോളജി അപ്രന്റിസ് താൽക്കാലിക (കോളേജുകളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ആകെ മൂന്ന് പേർ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023-2024 അധ്യയന വർഷത്തേക്ക് കോടഞ്ചേരി ഗവണ്മെന്റ് കോളേജ്, ഗവ ആർട്‌സ് ആന്റ് സയൻസ് കോളേജ് ബാലുശ്ശേരി, ഗവ ആർട്‌സ് ആന്റ് സയൻസ് കോളേജ് കൊടുവള്ളി, ശ്രീ നാരായണ ഗുരു കോളേജ് ചേളന്നൂർ, ഗുരുവായൂരപ്പൻ കോളേജ്,സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി, മലബാർ ക്രിസ്ത്യൻ കേളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ് എന്നീ കോളേജുകളിലേക്കാണ് നിയമനം. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. താൽപര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂലൈ 13ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടഞ്ചേരി ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം. ഫോൺ: 9188900234.

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ഒരു വർഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേർണലിസം, ടെലിവിഷൻ ജേർണലിസം, സോഷ്യൽ മീഡിയ ജേർണലിസം, മൊബൈൽ ജേർണലിസം, ഡാറ്റാ ജേർണലിസം, ആങ്കറിംഗ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം. പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യുവാൻ അവസരം ലഭിക്കും. വിജയകരമായി കോഴ്‌സ് പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസും നൽകും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്. അപേക്ഷകൾ ജൂലൈ 20 നകം കെൽട്രോൺ നോളജ് സെന്ററിൽ ലഭിക്കണം. വിലാസം : കെൽട്രോൺ നോളേജ് സെന്റർ, തേർഡ് ഫ്‌ലോർ, അംബേദ്ക്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്,673 002. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും: 954495 8182.

തിയ്യതി നീട്ടി

കേരള സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ, അക്കാദമിക് വിഭാഗം നടത്തിവരുന്ന ദ്വിവത്സര ചുമർചിത്ര ഡിപ്ലോമ കോഴ്സ്, പാരമ്പര്യ വാസ്തുശാസ്ത്രത്തിൽ ഡിപ്ലോമ- കറസ്പോണ്ടൻസ് കോഴ്സ് എന്നിവയുടെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 31വരെ നീട്ടി. അപേക്ഷകൾ നേരിട്ടോ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴിയോ അയയ്ക്കാം. വിശദവിവരങ്ങൾക്ക് എക്സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ 0468 2319740, 9847053294, 9847053293, 9947739442.

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ അംഗീകാരത്തോടെ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ അധ്യാപക കോഴ്സിന് മെറിറ്റ്, മനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു അല്ലെങ്കിൽ ബിഎ ഹിന്ദി പാസായവർക്കും അപേക്ഷിക്കാം. പ്ലസ് ടു രണ്ടാം ഭാഷ ഹിന്ദി അല്ലാത്തവർ പ്രചാര സഭകളുടെ ഹിന്ദി കോഴ്സ് ജയിച്ചിരിക്കണം. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണം ലഭിക്കും. അവസാന തിയ്യതി: ജൂലൈ 20ന് വൈകിട്ട് അഞ്ച് മണി. അപേക്ഷാ ഫോറത്തിന് www.educationkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് : 04734296496, 8547126028.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!