Local News

മലബാറിലെ വിദ്യാർത്ഥികളോടുള്ള അവഗണന, മുഖ്യമന്ത്രി മൗനം വെടിയണം : സി പി ചെറിയ മുഹമ്മദ്‌

കുന്ദമംഗലം : മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭ്യമായ മലബാറിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണ പരാജയം ആണെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് പറഞ്ഞു. മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തിയ എഇ ഒ ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ബാച്ചുകൾ അനുവദിക്കാതെസർക്കാർ കാണിക്കുന്ന നിരുത്തരവതാ നിരുത്തരവാദം പരമായ പെരുമാറ്റം കേരളത്തിൻറെ വിദ്യാഭ്യാസ വകുപ്പിനെ ശവപ്പറമ്പാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയോജകമണ്ഡലം മുസ്ലിം പ്രസിഡണ്ട് കെ മൂസ മാലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യുസി രാമൻ മുഖ്യപ്രഭാഷണം നടത്തി. കെ കെ കോയ, വി. പി മുഹമ്മദ് മാസ്റ്റർ, എ കെ മുഹമ്മദലി, ടിപി മുഹമ്മദ് കുട്ടി, അരയങ്കോട് എ കെ ഷൗക്കത്തലി, പി അസീസ് , ഐ.സൽമാൻ, പി എം ഷഫീദ്, അരിയിൽ മൊയ്തീൻ ഹാജി, എം ബാബുമോൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എൻ. പി ഹംസ മാസ്റ്റർ സ്വാഗതവും ഒ ഉസ്സയിൽ നന്ദിയും പറഞ്ഞു. വി പി സലീം വി പി കബീർ എംപി മജീദ് പൊതാത്ത് മുഹമ്മദ് പി. പി ജാഫർ എൻ പി അഹമ്മദ് എൻ.പി ഹമീദ്, സി. കെ ഫാസില,പി കൗലത് എന്നിവർ നേതൃത്വം നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!