National News

ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിയിൽ ‘വൻ നോട്ടുശേഖരം;പ്രക്ഷോഭകര്‍ ഇപ്പോഴും പ്രസിഡന്‍റിന്‍റെ വസതിയില്‍

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ ഔദ്യോഗികവസതിയില്‍നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കന്‍ രൂപ കണ്ടെടുത്തെന്ന അവകാശവാദവുമായി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍.പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയ സമരക്കാർ പിടിച്ചെടുത്ത പണം എണ്ണിനോക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലെത്തി. വൻ തുക പിടിച്ചെടുത്തെന്നും ഈ പണം സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും ശ്രീലങ്കൻ ദിനപത്രമായ ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്യുന്നു.

ശനിയാഴ്ചയാണ് പ്രസിഡന്റ് രാജപക്‌സെ രാജിവെക്കണമെന്ന ആവശ്യവുമായി കൊളംബോയില്‍ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ ഔദ്യോഗികവസതി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ കയ്യേറിയത്. മാസങ്ങളായി രാജ്യംനേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധനക്ഷാമവുമാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടത്. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതി കത്തിച്ച പ്രക്ഷോഭകരുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസെ ഉൾപ്പടെ പ്രതിഷേധമറിയിച്ചു .

പ്രസിഡന്‍റിന്‍റെ വസതിയിൽ പ്രക്ഷോഭകർ കയറിയിട്ട് 24 മണിക്കൂർ പിന്നിട്ടു. ഇന്നലെ രാത്രി പ്രക്ഷോഭകരിൽ പലരും അന്തിയുറങ്ങിയത് കൊട്ടാരത്തിൽ തന്നെ. പ്രസിഡന്‍റിന്‍റെ വസതി കീഴടക്കിയ ജനക്കൂട്ടം ഇപ്പോഴും അവിടെ തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!