International News

കൊളംബോ തെരുവുകളിൽ ജനരോഷം;’അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കണമെന്ന് ഇന്ത്യ മാനുഷിക സഹായം ഉറപ്പ് വരുത്തും

കൊളംബോയിലെ തെരുവുകൾ ജനരോഷം കൊണ്ട് നിറയുകയും ആയിരക്കണക്കിന് പ്രതിഷേധക്കാർ ശനിയാഴ്ച ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ വസതിയിലേക്ക് ഇരച്ചുകയറുകയും ചെയ്ത സംഭവത്തിനുപിന്നാലെ ഇന്ത്യയും ജാഗ്രതയിലാണ്. നിലവിലെ ശ്രീലങ്കൻ രാഷ്ട്രീയ-സൈനിക നേതൃത്വം പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നിരീക്ഷിക്കുകയാണ് ഇന്ത്യ.ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും.അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിൽ പ്രസിഡന്‍റിന്‍റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം പ്രതിഷേധവുമായി തുടരുകയാണ്. ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ തെറ്റായ സമീപനങ്ങളാണ് ജനങ്ങളെ തെരുവിലേക്കിറക്കിയത്. ഘടനാപരമായ തിരുത്തലുകള്‍ രാജ്യത്തെ ഭരണ സംവിധാനത്തില്‍ അനിവാര്യമാണെന്ന് സ്ഥാപിക്കുകയാണ് ശ്രീലങ്കന്‍ ജനത. നേതാവും നേതൃത്വവുമില്ലാതെ ശ്രീലങ്ക മുഴുവന്‍ വ്യാപിച്ച പ്രക്ഷോഭം തണുക്കണമെങ്കില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി ഭാഗമികമായെങ്കിലും പരിഹരിക്കപ്പെടണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!