Entertainment Trending

നടി സൊനാക്ഷി സിന്‍ഹ വിവാഹിതയാകുന്നു

ബോളിവുഡില്‍ നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇക്ബാലും തമ്മില്‍ വിവാഹിതരാകുന്നു. ജൂണ്‍ 23 ന് ഇരുവരും മുംബൈയില്‍ വച്ച് വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.

ഏറെ നാളുകളായി സഹീറും സൊനാക്ഷിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ ഇതുവരെ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. അടുത്തിടെ സൊനാക്ഷിയുടെ പിറന്നാള്‍ ദിനത്തില്‍ സഹീറും ആശംസയറിയിച്ചിരുന്നു.

സല്‍മാന്‍ ഖാന്റെ ചിത്രങ്ങളിലൂടെയാണ് ഇരുവരും സിനിമയില്‍ അരങ്ങേറുന്നത്. 2010 ല്‍ ദബാങ് എന്ന ചിത്രത്തിലൂടെ സല്‍മാന്റെ നായികയായാണ് സൊനാക്ഷിയുടെ ബോളിവുഡിലേക്കുള്ള വരവ്. സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച് 2019 ല്‍ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീര്‍ സിനിമയില്‍ അരങ്ങേറുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!