National News

ബ്രിജ് ഭൂഷൺ സിംഗിനെതിരായ പരാതിയിൽ നടപടിയില്ലെങ്കിൽ ഏഷ്യൻ ഗെയിംസ് ബഹിഷ്കരിക്കും; ഭീഷണിയുമായി ഗുസ്തി താരങ്ങൾ

ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരൺ സിങ്ങിനെതിരായ പരാതികളിൽ നടപടി ഉണ്ടായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി ഗുസ്തി താരങ്ങള്‍. ഞങ്ങൾ കടന്ന് പോകുന്ന മാനസിക സമ്മർദ്ദം എത്രത്തോളം ആണെന്ന് ആർക്കും മനസിലാകില്ലെന്നും ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരം കണ്ടാൽ മാത്രമേ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കൂ എന്നും ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു.

സോനിപത്തില്‍ നടത്തുന്ന ഖാപ്പ് പഞ്ചായത്തിനോട് അനുബന്ധിച്ചാണ് സാക്ഷി മാലിക് നിലപാട് അറിയിച്ചത്.ഞങ്ങളുന്നയിക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലേ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കൂ. നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത നിലയിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഓരോ ദിവസവും ഞങ്ങള്‍ കടന്നുപോകുന്നത്” – സാക്ഷി മാലിക് പറഞ്ഞു.
ഖാപ് പഞ്ചായത്തില്‍ സാക്ഷിക്ക് പുറമെ ബജ്റംഗ് പുനിയ, സത്യവ്രത് കഡിയന്‍, ഭര്‍ത്താവ് സോംവീര്‍ രതി എന്നിവരും പങ്കെടുക്കുന്നുണ്ട്. കേന്ദ്ര കായിക മന്ത്രിയുടെ വാഗ്ദാന പ്രകാരം ജൂണ്‍ 15-നകം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മുതല്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന് ബജ്റംഗ് പുനിയ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!