കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡും കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ബ്യുറോയും സംയുക്തമായി നടത്തിയ റെയ്ഡില്‍ കോഴിക്കോട് പൂളക്കോട് ഏരിമലയില്‍ ഉടമസ്ഥന് ഇല്ലാത്ത നിലയില്‍ വ്യാജമദ്യ നിര്‍മാണത്തിനായി സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തി. എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജോ ജെയിംസ് ന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചി ലിലാണ് വ്യാജവാറ്റ് നിര്‍മാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്. പരിശോധനാ സംഘത്തില്‍ എക്സൈസ് ഐ.ബി ഇന്‍സ്പെക്ടര്‍ സുധാകരന്, പ്രിവന്റീവ് ഓഫീസര്‍ മാരായ ബിജുമോന് ടി.പി, യു.പി മനോജ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിബു.ടി, ബിനീഷ് കുമാര്‍.എ.എം, അജിത്ത്.പി,അഖില്‍.പി,എന്നിവര്‍ പങ്കെടുത്തു.
എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പരിശോധന : കള്ളന്‍ത്തോട് ഭാഗത്ത് നിന്നും 400 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

