Local News

എസ്.ഐ.ഒ, സോളിഡാരിറ്റി കുന്ദമംഗലം യൂണിറ്റ് സംയുക്തമായി ‘ഈദ് ഇശല്‍’ സംഘടിപ്പിച്ചു

എസ്.ഐ.ഒ, സോളിഡാരിറ്റി കുന്ദമംഗലം യൂണിറ്റ് സംയുക്തമായി ഈദ് ഇശല്‍ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത ഗാന രചയിതാവ് കാനേഷ് പുനൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വെറുപ്പിന്റെ വര്‍ത്തമാനകാലത്ത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഊഷ്മള ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഖവാലി പാട്ടുകളില്‍ വിസമയം തീര്‍ത്ത് ‘ഖാഇനാത്ത് ടീം’ അവതരിപ്പിച്ച ഗാനവിരുന്ന് ശ്രദ്ധേയമായി.

മെയ് 21, 22 തീയതികളില്‍ എറണാകുളത്ത് വെച്ച് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ ഭാഗമായിട്ടാണ് ഈദ് ഇശല്‍ സംഘടിപ്പിച്ചത്. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അഡ്വ: അബ്ദുല്‍ വാഹിദ് മുഖ്യ പ്രഭാഷണം നടത്തി.

സോളിഡാരിറ്റി കുന്ദമംഗലം ഏരിയ സെക്രട്ടറി സിറാജുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ഇ. പി. ലിയാഖത്തലി, എം. കെ. സുബൈര്‍, എം. പി. ഫാസില്‍, എന്‍. സഫീര്‍, എന്‍. ജാബിര്‍, എന്‍. ദാനിഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എസ്.ഐ.ഒ കുന്ദമംഗലം യൂണിറ്റ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് റന്‍തീസ് സ്വാഗതവും സോളിഡാരിറ്റി കുന്ദമംഗലം യൂണിറ്റ് പ്രസിഡന്റ് എം. കെ. ജാഷിക്ക് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!