News science

ബർമുഡ ട്രയാംഗിളിന്റെ ചുരുളഴിയുന്നു; രഹസ്യങ്ങൾ പരിഹരിച്ചെന്ന അവകാശ വാദവുമായി ആസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍

നിഗൂഢതകളും രഹസ്യങ്ങളും നിറഞ്ഞ ഭൂമിയിലെ ഇടമാണ് ബർമുഡ ട്രയാംഗിൾ . ചന്ദ്രനിലും ചൊവ്വയിലും വരെ കാല് കുത്തിയ മനുഷ്യന് കൃത്യമായി ബർമുഡ ട്രയാംഗിളിന്റെ നിഗൂഢതകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നാളിതുവരെ ഈ പ്രദേശത്ത് കാണാതായത് 50 ഓളം കപ്പലുകളും 20 ഓളം വീമാനങ്ങളുമാണ്. അതിൽ ഉണ്ടായിരുന്നവരെ പറ്റി യാതൊരു വിവരവും ഇല്ലാ എന്നതും ഈ പ്രദേശത്തെ കുറിച്ചുള്ള ഭയം വലുതാക്കുന്നു.
എന്നാൽ ഇവിടെ യാതൊരു നിഗൂഢതയും ഇല്ലെന്ന അവകാശ വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു ആസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ .

ബർമുഡ ട്രയാംഗിളിന്റെ എല്ലാ രഹസ്യങ്ങളും പരിഹരിച്ചെന്നാണ് ആസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍
കാള്‍ ക്രുസെല്‍ നിക്കി പറയുന്നത്. വടക്കൻ അറ്റലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബർമുഡ ട്രയാംഗിൾ, ഹോഡു കടൽ, ഡെവിൽസ് ട്രയാംഗിൾ, ലിംബോ ഒഫ് ദി ലോസ്റ്റ് എന്നൊക്കെ അറിയപ്പെടുന്നു. ഈ പ്രദേശം ഏകദേശം 500,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കടൽ മേഖലയാണ്. ഇത് ഭൂമദ്ധ്യരേഖക്കു സമീപമാണ്. ഈ മേഖലയിലെ മോശം കാലാവസ്ഥയും കപ്പിത്താനും പൈലറ്റിനുമൊക്കെ ഉണ്ടായേക്കാവുന്ന തെറ്റുകളുമാണ് കപ്പലുകളും വിമാനങ്ങളും ഇവിടെ വച്ച് അപ്രത്യക്ഷപ്പെടാൻ കാരണമാകുന്നതെന്നാണ് കാളിന്റെ പക്ഷം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!