പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് ജനാധിപത്യപരമായി പ്രതികരിച്ച ഡോ: സഫറുൽ ഇസ്ലാം ഖാൻ, സഫൂറ തുടങ്ങിയവരുൾപ്പെടെ അന്യായമായി അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച കേന്ദ്ര ഭരണകൂടത്തിൻ്റെ കിരാത നടപടിക്കെതിരെ കെ.എൻ എം (മർകസുദഅവ)ൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 10) സംസ്ഥാന വ്യാപകമായി ഗൃഹാങ്കണ പ്രതിഷേധ സമരം സംഘടിപ്പിച്ചു.കെ.എൻ.എം മർകസുദഅവ ജന .. സെക്രട്ടറി സി.പി.ഉമർ സുല്ലമി ഉദ്ഘാടനം നിർവഹിച്ചു.കോഴിക്കോട് സൗത്ത് ജില്ലാതല ഉദ്ഘാടനം കൊടുവള്ളിയിലെ ഗൃഹാങ്കണത്തിൽ ജില്ലാ പ്രസിഡണ്ട് പി.ടി.അബ്ദുൽ മജീദ് സുല്ലമി നിർവഹിച്ചു. ജില്ലാ ഭാരവാഹികളായ അബ്ദുൽ റശീദ് മടവൂർ, അബ്ദുല്ലത്തീഫ് അത്താണിക്കൽ, ടി.പി.ഹുസൈൻകോയ, ശുക്കൂർ കോണിക്കൽ, പി.സി.അബ്ദുറഹിമാൻ, പി.അബ്ദുറഹിമാൻ സുല്ലമി, കുഞ്ഞിക്കോയ മാസ്റ്റർ ഒളവണ്ണ, എൻ.ടി.അബ്ദുറഹിമാൻ മഹബൂബ് ഇടിയ ങ്ങരതുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ ഗൃഹാങ്കണ സമരത്തിൽ പങ്കെടുത്തു.ജില്ലയിലെ 10 മണ്ഡലങ്ങളിലായി നൂറുക്കണക്കിന് വീടുകളിൽ പ്രത്യേകം പ്ലക്കാർഡുകളുമേന്തി സ്ത്രീകളും കുട്ടികളുമുൾപ്പെടെ സമരത്തിൽ പങ്കാളികളായി