International News

ആൺകുട്ടിയെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ വിവാദമായി; ക്ഷമാപണവുമായി ദലൈ ലാമ

ആൺകുട്ടിയെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ വിവാദമായതോടെ ക്ഷമാപണവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ. വീഡിയോക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വ്യാപക വിമർശനം ഉയർന്നതിനെ തുടർന്ന് ദലൈ ലാമയുടെ ടീം ആണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഖേദംപ്രകടിപ്പിക്കുന്ന പ്രസ്താവന പങ്കുവെച്ചിട്ടുള്ളത്.

തന്റെ വാക്കുകള്‍ വേദന സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ കുട്ടിയോടും കുട്ടിയുടെ കുടുംബത്തോടും ലോകമെമ്പാടുമുള്ള തന്റെ സുഹൃത്തുക്കളോടും മാപ്പ് അപേക്ഷിക്കുന്നതായി ട്വീറ്റില്‍ പറയുന്നു. കണ്ടുമുട്ടാറുള്ള ആളുകളെ അദ്ദേഹം മിക്കപ്പോഴും നിഷ്‌കളങ്കമായും തമാശയ്ക്കും കളിയാക്കാറുണ്ട്, പൊതുസ്ഥലങ്ങളിലും ക്യാമറയ്ക്ക് മുന്നില്‍വെച്ചു പോലും. ആ സംഭവത്തില്‍ അദ്ദേഹം ഖേദിക്കുന്നു- ട്വിറ്ററിലെ ഖേദപ്രസ്താവന വ്യക്തമാക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!