പ്രിയം, ഗോഡ്സ് ഓൺ കൺട്രി എന്നീ ചിത്രങ്ങൾ ഒരുക്കിയ വാസുദേവ് സനൽ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ഹയ . എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മനോജ് ഭാരതി തിരക്കഥ എഴുതുന്ന ചിത്രം സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. സാമൂഹിക പ്രാധാന്യമുള്ള ക്യാമ്പസ് ത്രില്ലർ ചിത്രമാണ് ഹയ.
മിന്നൽ മുരളിക്ക് ശേഷം ഗുരു സോമസുന്ദരം മലയാളത്തിലഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലാൽ ജോസ്, ജോണി ആൻ്റണി, ശ്രീകാന്ത് മുരളി, ശ്രീ ധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ബിജു പപ്പൻ, ശ്രീരാജ്, അപർണാ ജനാർദ്ദനൻ, അശ്വിൻ, ലയ സിംസൺ, ശ്രീജ അജിത്ത്, ജോർഡി പൂഞ്ഞാർ, ഇന്ത്യയിലെ ആദ്യ വീൽചെയർ ടി.വി. ആങ്കറായ വീണ വേണുഗോപാൽ, സനൽ കല്ലാട്ട് എന്നിവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലഭിനയിക്കുന്നുണ്ട്.
നിലവിൽ മൈസൂർ, നിലമ്പൂർ, കൊച്ചി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങൽ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്.
മസാല കോഫി എന്ന ബാൻഡിന്റെ അമരക്കാരനായ വരുൺ സുനിലാണ് സംഗീത സംവിധാനം. ജിജു സണ്ണി ഛായാഗ്രഹണവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബുറാം, കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – ലിബിൻ മോഹൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ – സുഗതൻ, പ്രൊജക്റ്റ് ഡിസൈനർ – സണ്ണി തഴുതല, പ്രൊഡക്ഷൻ എക്സികുട്ടീവ് വിജയ് ജി.എസ്., പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ എസ്, വാർത്താ പ്രചരണം – ജിനു അനിൽകുമാർ.