കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 58.40 കോടിയുടെ വാർഷിക ബജറ്റ് അവതരിപ്പിച്ചു.
ഭവന നിർമ്മാണം കൃഷി ഭിന്നശേഷി വനിതാ വികസന പദ്ധതികൾ എന്നിവകൾക്ക് ഊന്നൽ നൽകിയാണ് 2026-27 വാർഷിക ബജറ്റ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിനോദ് പടനിലം 58.40,07,748രൂപ വരവും 56,11,47, 780രൂപ ചെലവും 2 ,859968രൂപമിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സി കെ ഫസീല അധ്യക്ഷത വഹിച്ചു.
മറ്റു വിവിധ പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ചീര- ക്ഷീരവികസന മേഖലയിൽ സബ്സിഡി നൽകുന്നതിനും, കാർഷിക വിളകളിൽ നിന്ന്മൂല്യ വർദ്ധിത സംരംഭം ആരംഭിക്കുന്നതിനും, കാർഷിക മേഖലയിലും, ഭിന്നശേഷി വിദ്യാർഥികളുടെ സ്കോളർഷിപ്പിനായും, വിദ്യാഭ്യാസ കായിക മേഖലയിലും, മാലിന്യ നിർമാർജന രംഗത്ത് ആർആർആർ, എഫ്സ്ഥാപിക്കുന്നതിനും, തൊഴിൽ പരിശീലനത്തിനും തുടങ്ങി നിരവധി പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടുണ്ട്.
താഴെ തട്ടിലെജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയാണ് ബജറ്റ് തയ്യാറാക്കിയതെന്ന് വൈസ് പ്രസിഡണ്ട് വിനോദ് പടനിലം വ്യക്തമാക്കി.

