information News

അറിയിപ്പുകൾ

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നടത്തുന്ന വിവിധ തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് ഡിഗ്രി/ബിടെക് കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: അഡ്വാൻസ് ഡിപ്ലോമ ഇൻ വെബ് ആപ്ലിക്കേഷൻ ഡെവലപ്മെൻറ് യൂസിങ് ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമിൽ – (V05) സാങ്കേതിക ബിരുദം, അഡ്വാൻസ് ഡിപ്ലോമ ഇൻ ഐടി എനേബിൾഡ് സർവീസസ് ആൻഡ് ബി പി ഒ യിൽ (T99) ബിരുദം. കോഴ്സുകൾ സൗജന്യമാണ്. പഠനകാലയളവിൽ റെസിഡൻഷ്യൽ കോഴ്സിലെ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപ്പന്റും നിബന്ധനകൾക്ക് വിധേയമായി നൽകും. താല്പര്യമുള്ളവർ പാലക്കാട് മഞ്ഞക്കുളം റോഡിൽ ചുണ്ടക്കയിൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ആധാർ കോപ്പിയും ഫോട്ടോയും സഹിതം മാർച്ച് 30നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991, 9847597587

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആർ ഡിയുടെ കീഴിൽ എറണാകുളം, മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളുകളിൽ 2023 -24 അധ്യയനവർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അർഹരായവരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 01.06.2023 നു 16 വയസ്സ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസ്സോ തത്തുല്യാ പരീക്ഷയോ പാസായവർക്കും പരീക്ഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടും ihrd.Kerala.gov.in/ths എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും സമർപ്പിക്കാം. അപേക്ഷകൾ ഓൺലൈനായി മാർച്ച് 21 വരെയും, സ്കൂളുകളിൽ നേരിട്ട് മാർച്ച്‌ 25 ന് വൈകിട്ട് 4 മണിവരെയും സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 0471 2322985, 0471 2322501

ദർഘാസ് ക്ഷണിച്ചു

കോഴിക്കോട് സ്പെഷ്യൽ സബ് ജയിലിലെ അന്തേവാസികൾക്കും ജീവനക്കാർക്കും ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്നതിനുള്ള പാചക വാതകം (ഡൊമസ്റ്റിക് പർപ്പസിലുള്ളത്) 2023 -24 വർഷത്തിൽ വിതരണം ചെയ്യാൻ താല്പര്യമുള്ള അംഗീകൃത കമ്പനി ഡീലർമാരിൽ നിന്നും
മുദ്ര വെച്ച ദർഘാസ് ക്ഷണിച്ചു. ദർഘാസ് നമ്പർ D197/2023/SSJKKD.14.2 കിലോഗ്രാം തൂക്കമുള്ള ഡൊമസ്റ്റിക് പർപ്പർസിലുള്ള ഗ്യാസ് സിലിണ്ടറിന് സർക്കാർ കാലാ കാലങ്ങളിൽ നിശ്ച്ചയിക്കുന്ന വിലയിൽ നിന്നും കുറവ് വരുത്താൻ തയ്യാറാകുന്ന വിലയുടെ തോതാണ് ദർഘാസിൽ രേഖപ്പെടുത്തേണ്ടത്. മുദ്രവെച്ച ദർഘാസ് അടങ്ങിയ കവറിന് മുകളിൽ ദർഘാസ് നമ്പറും, പേരും എഴുതി സൂപ്രണ്ട്, സ്പെഷ്യൽ സബ് ജയിൽ കോഴിക്കോട്, പുതിയറ പി ഒ, കോഴിക്കോട് ജില്ല, പിൻ.673004 എന്ന വിലാസത്തിൽ നൽകണം. അടങ്കൽ തുക (ഒരു വർഷത്തേക്ക്) 4,46,000/രൂപ. ദർഘാസ് ഫോറം മാർച്ച് 14 മുതൽ വിതരണം തുടങ്ങും. മാർച്ച് 27ന് വൈകിട്ട് 4 മണിക്ക് ദർഘാസ് തുറക്കും. ഗ്യാസ് സപ്ലൈ ഏപ്രിൽ 1 മുതൽ ആരംഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് :04952720391

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022- 23 സാമ്പത്തിക വർഷത്തെ വസ്തു നികുതി പിരിവ് ഊർജിതമാക്കുന്നതിന്റെ ഭാഗമായി പൊതുജന സൗകര്യാർത്ഥം മാർച്ച് 31 വരെ എല്ലാ അവധി ദിവസങ്ങളിലും കെട്ടിടനികുതി അടവാക്കുന്നതിന് പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

പുസ്തകോത്സവം സംഘടിപ്പിക്കുന്നു

സമഗ്ര ശിക്ഷാ കോഴിക്കോടിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മൂന്നു വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ച് പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ജില്ലയിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങൾക്കും എസ് എസ് കെ വിഹിതമായി അനുവദിച്ച ലൈബ്രറി ഗ്രാന്റിന്റെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.

പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവം മാർച്ച് 11, 12 ദിവസങ്ങളിൽ ഗവൺമെന്റ് മോഡൽ എച്ച്എസ്എസ് മാനാഞ്ചിറയിലും ,മാർച്ച് 13 ,14 തിയ്യതികളിൽ താമരശ്ശേരി കാരാടി ജി യു പി സ്കൂളിലും 21, 22 തിയ്യതികളിൽ വടകര ടൗൺഹാളിലും നടക്കും. സാഹിത്യകാരനായ യു കെ കുമാരൻ നാളെ രാവിലെ 10 മണിയ്ക്ക് ഗവ.മോഡൽ എച്ച്.എസ്.എസ് മാനഞ്ചിറയിൽ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. നാല്പതോളം സ്റ്റാളുകളിലായി പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ.എ.കെ. അബ്ദുൽ ഹക്കീം അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!