ഡൽഹി: ഇന്ത്യൻ റെയിൽ ഗതാഗതത്തിന്റെ പദ്ധതികളിൽ സുപ്രധാനമായ ഒന്നാണ് വന്ദേ ഭാരത് എക്സ്പ്രസ്. രാജ്യത്ത് സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകൾ പാളത്തിലൂടെ കുതിച്ച് പായുകയാണ്. ചെന്നൈ, ബെംഗളൂരു, മൈസൂരു, വിശാഖപട്ടണം, ഡൽഹി, മുംബൈ, അഹമ്മദാബാദ്, കാൺപൂർ, വാരണാസി, എന്നീ നഗരങ്ങളിൽ വന്ദേഭാരത് ട്രെയിനുകളുടെ സേവനം ലഭ്യമായി കഴുഞ്ഞു. എന്നാൽ വരുന്ന മാസങ്ങളിൽ തന്നെ കൂടുതൽ അതിവേഗ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
വന്ദേഭാരതിന്റെ ആദ്യ സ്ലീപ്പർ ട്രെയിനുകൾ അടുത്ത വർഷം ഒന്നാം പാദത്തിൽ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട് അതിന് പുറമെ, പുതിയ ട്രെയിനുകളുടെ നിർമാണത്തിനായി ടാറ്റാ സ്റ്റീലുമായി റെയിൽവേ മന്ത്രാലയം കരാറും ഒപ്പുവച്ചിട്ടുണ്ട്. വരുന്ന രണ്ട് വർഷത്തിനുള്ളിൽ 200 പുതിയ ട്രെയിനുകൾ കൂടി നിരത്തിലിറക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നത്.