തന്റെ നിർമ്മാണത്തിലൊരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ശിവ കാർത്തികേയൻ. കൊട്ടുകാളി എന്നാണ് ചിത്രത്തിന്റെ പേര് . സിനിമയുടെ പ്രഖ്യാപനം ശിവ കാർത്തികേയൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നടത്തിയത്. സിനിമയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്ററും താരം പങ്ക് വെച്ചിട്ടുണ്ട്.
മലയാളി താരം അന്നാ ബെൻ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം പി എസ് വിനോദ് രാജാണ്. . 2022ലെ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയിരുന്ന ‘കൂഴങ്കല്ല്’ ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്. റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം കൂഴങ്കല്ല് സ്വന്തമാക്കിയിരുന്നു.
സൂരി ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം: ബി ശക്തിവേൽ, എഡിറ്റിംഗ്: ഗണേഷ് ശിവ, സഹ നിർമ്മാണം: കലൈ അരസ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.