അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ ഹീറോ പര്യവേഷം ലഭിക്കുന്നത് എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗവന്ത് മന്നിനാണ്. ആം ആദ് മി പാർട്ടി 117 സീറ്റുകളിൽ 90 ഇടത്ത് മുന്നേറ്റം തുടരുകയാണ് .മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഭഗവന്ത് മൻ ലീഡ് 50,768 ഉയർത്തിയാണ് പഞ്ചാബിൽ വിജയം നേടിയത്.ഭഗത് സിങ്ങിന്റെ ജന്മ ഗ്രാമമായ ഘട്ഘട് കലാമില്‍ വെച്ചായിരിക്കും തന്റെ സത്യപ്രതിജ്ഞയെന്ന് ഭഗവന്ത് മാന്‍ പറയുകയും ചെയ്തു. രാജ്ഭവനില്‍ വെച്ച് സത്യപ്രതിജ്ഞ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ ഓഫീസുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രം വയ്ക്കില്ല. ഭഗത് സിങ്ങിന്റെയും അംബ്ദേകറിന്റെയും ചിത്രം വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖരെല്ലാം വീണതോടെ കോൺഗ്രസ് 20 സീറ്റുകളിൽ മാത്രമായി പഞ്ചാബിൽ ചുരുങ്ങി.ശിരോമണി അകലാദിൾ ആറ് സീറ്റുകളിലും ബിജെപി രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നി രണ്ടു സീറ്റുകളിലും പരാജയപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു അമൃതസർ ഈസ്റ്റ് മണ്ഡലത്തിൽ തോറ്റു. പുതിയ പാർട്ടിയുണ്ടാക്കി ബിജെപിക്കൊപ്പം സഖ്യം രൂപീകരിച്ച് മത്സരിച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗ പട്യാലയിൽ പരാജയപ്പെട്ടു. ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദലും ആം ആദ്മി തരംഗത്തിൽ കടപുഴകിവീണു.