ശാന്തി ഹോസ്പിറ്റലിൽ ഇനി എൻഡോസ്കോപി, കൊളണോസ്‌കോപി സംവിധാനങ്ങളും. ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ എൻഡോസ്കോപി, കൊളണോസ്കോപി സംവിധാനങ്ങളോടെ നവീകരിച്ച ഗ്യാസ്ട്രോ എന്റട്രോളജി വിഭാഗത്തിന്റെ( ഉദരരോഗ വിഭാഗം) ഉദ്ഘാടനം ശ്രീ. കുഞ്ഞാലി മാസ്റ്റർ (ചെയർമാൻ IWT, ഓമശ്ശേരി ) നിർവഹിച്ചു. IWT ജനറൽ സെക്രട്ടറി എം അബ്ദുല്ലത്തീഫ്, മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ദുല്ലത്തീഫ്, ശാന്തി ഹോസ്പിറ്റൽ സെക്രട്ടറി ഇ കെ മുഹമ്മദ്, ജനറൽ മാനേജർ മുബാറക് എംകെ എന്നിവർ സന്നിഹിതരായിരുന്നു.