National News

തിരാത്ത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി തിരാത്ത് സിംഗ് റാവത്ത് ചുമതലയേൽക്കും.
56കാരനായ തിരാത്ത് സിംഗ് റാവത്ത് നിലവിൽ ബി.ജെ.പി എം.പിയാണ്. 2013-15ൽ ഉത്തരാഖണ്ഡിൽ പാർട്ടി അധ്യക്ഷനും മുൻകാലങ്ങളിൽ എം‌.എൽ.‌എയുമായിരുന്നു. ത്രിവേന്ദ്ര സിംഗ് റാവത്ത്​ ചൊവ്വാഴ്ച മുഖ്യമന്ത്രി സ്​ഥാനം രാജിവെച്ചതോടെയാണ്​ പുതിയ മുഖ്യനെ കണ്ടെത്തിയത്​.
കേന്ദ്രമന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്, ഉത്തരാഖണ്ഡ് മന്ത്രി ധൻ സിംഗ് റാവത്ത് എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ ഉയർന്നു​വന്നിരുന്നു. ഇവരെ മറികടന്നാണ്​ തിരാത്ത് സിംഗ് റാവത്ത് മുഖ്യമന്ത്രിയാകുന്നത്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!