കുന്ദമംഗലം മുനിസിപ്പാലിറ്റി ആയി ഉയർത്താനുള്ള തീരുമാനം ഉടനെ നടപ്പിൽ വരുത്താൻ സർക്കാരിനോട് അവശ്യപ്പെടാൻ കുന്ദമംഗലം ഡവലപ്പ്മെന്റ് കമ്മറ്റി തീരുമാനിച്ചു .കുന്ദമംഗലംപ്രസ്ക്ലബ് പുതിയ ഭാരവാഹികളായ പ്രസിഡണ്ട്ഹബീബ് കാരന്തൂർ, സിക്രട്ടറിബഷീർ പുതുക്കുടി, ട്രഷറർസുജിത്ത്എന്നിവർക്കു കുന്ദമംഗലം ഡെവലപ്പ്മെന്റ് കമ്മിറ്റി സ്വീകരണം നൽകി അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കുന്ദമംഗലത്തിന്റെ വികസന കാര്യത്തിൽ ഡെവലപ്മെൻറ് കമ്മിറ്റി പ്രത്യേകമായ ശ്രദ്ധയാണ് ചെലുത്തുന്നത്. ഡെവലപ്മെൻറ് കമ്മിറ്റി നിരവധി കാര്യങ്ങളാണ് സർക്കാരിന്റെ ശ്രധയിൽ കൊണ്ടുവന്നിട്ടുള്ളത്. സ്ഥലം എം എൽ എ ക്കും, ഗ്രാമ പഞ്ചായത്തിനും നിരവധി പ്രെപ്പോസലുകൾ കമ്മറ്റി സമർപ്പിച്ചിട്ടുണ്ട്. യോഗത്തിൽ കെ.പി വസന്ത രാജ് അദ്ധ്യക്ഷത വഹിച്ചു. പി.കെ മരക്കാർ ഹാജി.ടി.മുഹമ്മദ്, കെ.സുന്ദരൻ, രവീന്ദ്രൻ കുന്ദമംഗലം സംസാരിച്ചു.