ഡോളർ കടത്ത് കേസിൽ പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണം എന്നാവിശ്യപ്പെട്ടു കൊണ്ട് യുവമോർച്ച കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനംനടത്തി.
യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാം പ്രകാശിന്റെ നേതൃത്വത്തിൽ കുന്നമംഗലത്തു നടന്ന പ്രകടനത്തിൽ യുവ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ചോലക്കൽ , ബിജെപി ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ , യുവമോർച്ച മണ്ഡലം സെക്രട്ടറി ധനേഷ് മവത്തുംപടി എന്നിവർ സംസാരിച്ചു.
ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് മുരളി ,സെക്രട്ടറി ശ്രീരാജ്,മണി,സബിനു,എംജി വിനോദ് എന്നിവരും പങ്കാളികളായി.
യുവമോർച്ച മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ശരത് പരമേശ്വർ ,സബിൻ ,ആകാശ്,നിജുലാൽ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.

