
മുത്തങ്ങയിൽ വില്പനക്ക് എത്തിച്ച 2700 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മിനിലോറിയിൽ കടത്താൻ ശ്രമിച്ചിച്ച പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത് . 180 ചാക്കുകളിലായി 81000 പാക്കറ്റ് ഹാൻസ് ആണ് കടത്താൻ ശ്രമിച്ചത്. കൂടാതെ ഹാൻസ് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കവറുകളും കണ്ടെടുത്തു. മാനന്തവാടി സ്വദേശി സർബാസിനെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിച്ചടുത്ത പുകയില ഉൽപ്പന്നങ്ങൾക്ക് 40 ലക്ഷത്തിന് മുകളിൽ വിലവരുമെന്നാണ് കണക്ക്. മൈസൂരുവിൽ നിന്ന് മലപ്പുറം മഞ്ചേരി ഭാഗത്തേക്ക് പേകുന്ന പച്ചക്കറി ലോഡ് എന്ന രൂപത്തിലാണ് പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിച്ചത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് എൻ, പ്രിവൻ്റീവ് ഓഫീസർമാരായ സുരേന്ദ്രൻ എം കെ , വിജിത്ത് കെ ജി , സിവിൽ എക്സൈസ് ഓഫീസർ ചന്ദ്രൻ പി കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.