
കുടുംബ പ്രശ്നങ്ങള്‍ തീര്‍ത്തുതരാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മന്ത്രവാദിയും സഹായിയും അറസ്റ്റില്‍.മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയില്‍ വീട്ടില്‍ താജുദ്ദീന്‍ (46), ഇയാളുടെ സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂര്‍ മലയംകളത്തില്‍ വീട്ടില്‍ ഷെക്കീര്‍ (37) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി. വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മന്ത്രവാദിയുടെ ശിഷ്യനെന്ന് വിശ്വസിപ്പിച്ച് ഷെക്കീര്‍ യുവതിയുടെ വീട്ടില്‍ വന്ന് തലവേദനയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് ഗുളിക കഴിക്കാന്‍ നല്‍കി. ഇതോടെ ബോധം പോയ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാരെ ഈ ചിത്രങ്ങള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയും ഒരുലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.പിന്നീട് താജുദ്ദീന്‍ യുവതിക്ക് പ്രേതബാധയുണ്ടെന്നും മന്ത്രവാദത്തിലൂടെ അതിന് പരിഹാരമുണ്ടാക്കാമെന്നും വിശ്വസിപ്പിച്ചു. യുവതിയുടെ വീട്ടില്‍ വെച്ച് മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി ലൈംഗികമായി ഉപദ്രവിച്ചു. തുടര്‍ന്ന് ഇത് വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പല ദിവസങ്ങളിലായി പീഡിപ്പിക്കുകയും യുവതിയില്‍നിന്ന് 60 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു.
യുവതിയുടെ പരാതിയില്‍ ചാവക്കാട് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയതിനെത്തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്.സബ് ഇന്‍സ്‌പെക്ടര്‍ ടി.സി. അനുരാജ്, സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു എസ്. നായര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് വി. നാഥ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രജനീഷ്, പ്രദീപ്, രജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.നെയ്യാറ്റിൻകര ഗോപന്റെ പേരിൽ വലിയ ക്ഷേത്രം പണിയുമെന്ന് മകൻ രാജസേനൻ. അവിടെ ഉത്സവം നടത്തുമെന്നും കേസ് കഴിയുന്നതോടെ തീർത്ഥാടന കേന്ദ്രം ഒരുക്കുമെന്നും രാജസേനൻ വ്യക്തമാക്കി. ലിംഗ പ്രതിഷ്ഠ ഉടൻ നടത്തും. ജാതിമതഭേദമന്യേ ആർക്കും ക്ഷേത്രത്തിലേക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’ക്ഷേത്രത്തിന്റെ ശുദ്ധികലശമെല്ലാം കഴിഞ്ഞ ശേഷം നിത്യപൂജയും ദർശനവും ഉണ്ടായിരിക്കും. ആചാര്യ ഗുരുക്കളുമായി ആലോചിച്ച് ശുദ്ധികലശം നടത്തും. ഇന്നല്ല, നാളെയാണെങ്കിലും വിശ്വാസികളെത്തും. ജാതിമത ഭേദമന്യേ എല്ലാ വിശ്വാസികൾക്കും ഇങ്ങോട്ടെത്താം. എല്ലാവർക്കും സ്വാഗതം.രാവിലെ 3.30നാണ് നട തുറക്കുന്നത്. ആ സമയം മുതൽ ആളുകൾക്ക് വരാം. വൈകിട്ട് എട്ട് മണിയോടെ നടയടക്കും. ശുദ്ധികലശത്തിന് ശേഷം പൂജയും ഉത്സവങ്ങളുമെല്ലാം കാണും.’- ഗോപന്റെ മകൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം. പ്രദേശത്തുള്ളവരുടെ പിന്തുണ എത്രത്തോളമുണ്ടെന്ന് ചോദിച്ചപ്പോൾ മറുപടിയുണ്ടായിരുന്നില്ല.ഗോപൻ ‘സമാധി’യായതാണെന്ന് അവകാശവാദമുന്നയിച്ചുകൊണ്ട് നേരത്തെ രാജസേനൻ അടക്കമുള്ള കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഗോപന്റെ മരണത്തിൽ സംശയം ഉന്നയിച്ചുകൊണ്ട് ചിലർ പൊലീസിൽ പരാതി നൽകി. കേസിൽ ഹൈക്കോടതിയും ഇടപെട്ടതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. തുടർന്ന് 2000 കിലോ ഭസ്മവും 250 കിലോ പച്ചകർപ്പൂരവുമൊക്കെ ഉപയോഗിച്ചായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. “ഋഷിപീഠം” എന്ന പേരിൽ കല്ലറ നിർമിച്ച് അതിലാണ് മൃതദേഹം വീണ്ടും സംസ്‌കരിച്ചത്.

