Trending

മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച ഡിവൈഎസ്‌പി അറസ്റ്റിൽ: വകുപ്പുതല അന്വേഷണം ഉടൻ

ആലപ്പുഴ ചന്തിരൂരിൽ മദ്യപിച്ച് അമിതവേഗത്തിൽ ഔദ്യോഗിക വാഹനമോടിച്ച സംഭവത്തിൽ ഡിവൈ. എസ്.പി അറസ്റ്റിൽ. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെ ഡിവൈ.എസ്.പി അനിലാണ് അറസ്റ്റിലായത്. സ്റ്റേറ്റ് ക്രൈം റെക്കോ‌‌ർഡ്‌സ് ബ്യൂറോയാണ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായ അനിലിനെ ജാമ്യത്തിൽ വിട്ടു. ആലപ്പുഴ ചന്തിരൂരിൽ വച്ച് അരൂർ പൊലീസ് അമിതവേഗത്തിൽ വന്ന ഡിവൈ.എസ്.പിയെ കസ്റ്റഡിയിൽ എടുത്തിരുന്നു.ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചത് എന്നാണ് ഡിവൈ.എസ്.പി നൽകിയ മൊഴി. ഇക്കാര്യം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മദ്യപിച്ച് മനുഷ്യജീവന് ആപത്തുണ്ടാകും വിധം കാറോടിച്ചെന്ന് എഫ്‌ഐആറിൽ രേഖപ്പെടുത്തി. ഡിവൈ.എസ്.പിക്കെതിരെ വകുപ്പുതല അന്വേഷണവും ഉണ്ടാകും.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!