കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മുസ്ലീലീഗ് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് രാജിവെച്ചു.മുന്നണി ധാരണ പ്രകാരമുള്ള ഭരണ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് മുംതാസിന്റെ രാജി.നേരത്തെ ഇവർ പാർട്ടിക്ക്‌പാർട്ടിക്ക് രാജിക്കത്ത് കൈമാറിയിരുന്നു.മുന്നണി ധാരണ കോൺഗ്രസ് തെറ്റിച്ചതിന്റെ പേരിൽ പ്രസിഡന്റ് രാജിവെക്കാത്തതിനെ തുടർന്നായിരുന്നു അത്. യുഡിഎഫ് ധാരണ പ്രകാരം ബാബു നെല്ലൂളി നിലവിലെ പ്രസിഡണ്ട് സ്ഥാനം ഡിസംബർ 31 നു രാജി വെക്കേണ്ടതായിരുന്നു. എന്നാൽ ചില പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് രാജി നീട്ടി കൊണ്ടുപോയി.ഇത് യുഡിഎഫിൽ ഏറെ അമർഷത്തിന്നും കാരണമായി. തുടർന്നാണ് ഫെബ്രുവരി ആറാം തിയതി പ്രസിഡന്റ് രാജിവെച്ചത്.കൊടുവള്ളിയിലും കുന്ദമംഗലത്തുമാണ് യുഡിഫ് മുന്നണി ധാരണ പ്രകാരം ഭരണം നടന്നത്. ഇവയ്ക്ക് ഒരു ധാരണാപത്രവുമാണ് ഉണ്ടായിരുന്നത്. ഇവയിൽ കൊടുവള്ളിയിൽ ഡിസംബർ 30 നകം പ്രതിനിധി ഭരണ കൈമാറ്റം നടത്തുകയും കോൺഗ്രസ് കമ്മിറ്റി രാജിവെക്കുകയും ചെയ്തിതു.