കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡിന്റെ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നടത്തുന്ന സംഗമങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 25 ശനിയാഴ്ച രാവിലെ 9.00 മണി മുതൽ 2 മണി വരെ കോഴിക്കോട് എസ് കെ പൊറ്റക്കാട് ഹാളിൽ വെച്ച് നടക്കും.ജില്ലാ കളക്ടർ എന്‍. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് കമീഷണർ ഓഫ് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് എ ഉമേഷ് നിയമ ബോധവത്കരണ ക്ലാസ് നടത്തും.അധ്യാപക ക്ഷേമനിധി ബോർഡ് സി ഇ ഒ അബ്‌ദുൾ ഹമീദ്,അധ്യാപക ക്ഷേമനിധി ബോർഡ് മെമ്പറും ജില്ലാ കൺവീനറും ആയ യാക്കൂബ് ഫൈസിഎന്നിവരും കൂടാതെ സംസ്ഥാന മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡിലെ നിരവധി ഉയർന്ന വ്യക്തിത്വങ്ങളും വിവിധ മത സംഘടനാ നേതാക്കളും പങ്കെടുക്കും.കോഴിക്കോട് താലൂക്കിലെ ബേപ്പൂർ നിയോജകമണ്ഡലം,കുന്ദമംഗലം നിയോജകമണ്ഡലം എലത്തൂർ നിയോജകമണ്ഡലം,.കോഴിക്കോട് 1,2 എന്നീ നിയോജമണ്ഡലങ്ങളിലെ മദ്രസ്സ പ്രധാന അധ്യാപകർ,പ്രീസ്കൂൾ പ്രിൻസിപ്പാൾമാർ , മാനേജർമാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്.
മദ്രസ അധ്യാപനവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലും പെട്ടവർ നിർബന്ധമായും പങ്കെടുക്കണം.
ക്ഷേമനിധി ബോർഡ് അംഗങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ സംഗമത്തിൽ പങ്കെടുക്കും.
കേരള സംസ്ഥാന മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ് നേതൃ സംഗമം;ഫെബ്രു:25 ന്

