മുൻ എം.എൽ.എ യും സി.പി.എമ്മിൻ്റ മുതിർന്ന നേതാവുമായിരുന്ന സി.പി. കുഞ്ഞു (92) ഇടിയങ്ങരയിലെ സി.പി. ഹൗസിൽ നിര്യാതനായി.
കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിൻ്റ പിതാവാണ്.
സി.പി.ഐ.എം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം, വഖഫ് ബോർഡ് മെമ്പർ, കോർപ്പറേഷൻ പാർട്ടി കൗൺസിൽ ലീഡർ, മത്സ്യ തൊഴിലാളി യൂണിയൻ ജില്ല പ്രസിഡണ്ട് എന്നീ മേഖലകളിൽ സേവനമനുഷ്ഠിച്ചു.
ഭാര്യ: എം.എം. കദീശബി.
മറ്റു മക്കൾ: സി.പി. അബ്ദുൽ അസീസ്, അബ്ദുൽ നാസർ, ഫൈസൽ, സൈനബ, ഫൗസിയ, സലീന.
മരുമക്കൾ: വി.അബ്ദുൽ നാസർ (ദുബൈ), സക്കീർ അലി, എം.എം. സലിത, പി.എം. ജാസ്മിൻ, ജൗഹറ, പരേതനായ മമ്മദ് കോയ.
മയ്യത്ത് നമസ്ക്കാരം ഇന്ന് (വെള്ളി) രാത്രി 8:15 ന് കണ്ണംപറമ്പ് പള്ളിയിൽ.

