സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളാണ് അവരുടെ നേർക്കുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾക്ക് കാരണമാകുന്നതെന്ന് കർണാടകയിലെ മുതിർന്ന ബി.ജെ.പി. എം.എൽ.എ. എം.പി. രേണുകാചാര്യ. സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങളാണ് അവരുടെ നേർക്കുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾക്ക് കാരണമാകുന്നതെന്നും സ്ത്രീകളുടെ വസ്ത്രങ്ങൾ പുരുഷന്മാരെ പ്രകോപിപ്പിക്കുകയാണെന്നും രേണുകാചാര്യ പറഞ്ഞു.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ അഭിപ്രായത്തെ വിമർശിച്ചാണ് രേണുകാചാര്യയുടെ പരാമർശം ബിക്കിനിയെന്നത് മോശം പദമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള രേണുകാചാര്യയുടെ അഭിപ്രായപ്രകടനം.ബിക്കിനിയായാലും ഘൂൺഘട്ടായാലും (മുഖംമറ), ജീൻസായാലും ഹിജാബായാലും എന്തു ധരിക്കണമെന്നു തീരുമാനിക്കുന്നത് സ്ത്രീകളുടെ അവകാശമാണെന്നാണു പ്രിയങ്കയുടെ ട്വീറ്റ്.
പ്രിയങ്കയുടേത് വിലകുറഞ്ഞ പ്രസ്താവനയാണെന്നും രേണുകാചാര്യ പറഞ്ഞു.
സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനങ്ങൾക്ക് വഴിവയ്ക്കുന്നത്;വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

