Local News

ഗതാഗതം നിരോധിച്ചു

പെരിങ്ങളം – കുരിക്കത്തൂര്‍ – പെരുവഴിക്കടവ് റോഡില്‍ കുരിക്കത്തൂര്‍ ജംഗ്ഷനില്‍ റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 14 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പെരുവഴിക്കടവ് നിന്നും പെരിങ്ങളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പെരിയങ്ങാട് മുണ്ടക്കല്‍ ശാന്തിച്ചിറ വഴിയും തിരിച്ചും പോകണം.

വരിക്കാരുടെ സംഗമവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കോഴിക്കോട് മേഖലാ ഓഫീസിന്റെ അഭിമുഖ്യത്തില്‍ കേരള കര്‍ഷകന്‍ മാസിക വരിക്കാരുടെ സംഗമവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി. ശാരുതി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.സിന്ധു അദ്ധ്യക്ഷത വഹിച്ചു.

ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ നടന്ന പരിപാടിയിൽ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രവര്‍ത്തനങ്ങളും കേരള കര്‍ഷകന്‍ മാസിക ഉള്‍പ്പെടെയുളള വിവിധ പ്രസിദ്ധീകരണങ്ങൾ സംബന്ധിച്ചും അസിസ്റ്റന്റ് ഡയറക്ടര്‍ പി.ടി.നിഷ വിശദീകരിച്ചു.

യോഗത്തില്‍ കേരള കര്‍ഷകന്‍ വരിക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ചു.
‘നാളികേര വികസനം – നൂതന മാര്‍ഗ്ഗങ്ങള്‍’ എന്ന വിഷയത്തെക്കുറിച്ച് റിട്ടയേര്‍ഡ് പ്രിന്‍സിപ്പൽ കൃഷി ഓഫീസര്‍ പി.വിക്രമന്‍ ക്ലാസ്സെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!