National News

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വളര്‍ത്തുനായയുടെ ജന്മദിനാഘോഷം;ലക്ഷങ്ങള്‍ പൊടിച്ച് പാർട്ടി

കൊവിഡ് മാനദണ്ഡം ലംഘിച്ച് വളര്‍ത്തുനായയുടെ ജന്മദിനാഘോഷം ആഘോഷിച്ച, യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ചിരാഗ് പട്ടേല്‍, സഹോദരന്‍ ഉര്‍വിഷ് പട്ടേല്‍(19), സുഹൃത്ത് ദിവ്യേഷ് മഹേറിയ എന്നിവരാണ് അറസ്റ്റിലായത്. ഏഴ് ലക്ഷം രൂപ ചെലവാക്കിയാണ് ഇവര്‍ നായ്ക്കുട്ടിയുടെ രണ്ടാം ജന്മദിനം ആഘോഷിച്ചത്. അബി എന്ന പേരുള്ള നായ്ക്കുട്ടിപോമറേനിയന്‍ ഇനത്തില്‍പ്പെട്ടതാണ്. ജന്മദിനാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

ലൈവ് ഓര്‍ക്കസ്ട്രയോടുകൂടി സംഗീതപരിപാടിയും ഗര്‍ബ നൃത്തവും സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡം ലംഘിച്ച് പാര്‍ട്ടി നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധനക്കെത്തിയത്. സാമൂഹിക അകലം പാലിക്കാത്തതിനും മാസ്‌കില്ലാതെ നൃത്ത പരിപാടി അവതരിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!