കർഷക പോരാട്ടത്തിനിടെ സിംഗുവിൽ ഒരു കർഷകൻ കൂടി ആത്മഹത്യാ ചെയ്ത പശ്ചാത്തലത്തിൽ കർഷക നേതാക്കൾ ആത്മഹത്യയുടേതല്ല, പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കണമെന്ന് കർഷകരോട് ആവിശ്യപ്പെട്ടു.ഡൽഹി അതിർത്തിയിലെ പ്രക്ഷോഭകേന്ദ്രങ്ങളിൽ ഇതുവരെ ആത്മഹത്യ ചെയ്തവരുടെ എണ്ണം അഞ്ചായി. അതേസമയം, ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം നാൽപത്തിയാറാം ദിവസത്തിലേക്ക് കടന്നു. സിംഗുവിൽ ഇന്ന് കർഷക നേതാക്കൾ യോഗം ചേർന്ന് ഭാവിപരിപാടികൾ നിശ്ചയിക്കും.
ആത്മഹത്യയുടേതല്ല, പോരാട്ടത്തിന്റെ വഴി തിരഞ്ഞെടുക്കണം കർഷകരോട് നേതാക്കൾ

