നാട്ടിൽ നിന്നും ഖത്തറിലെത്തുന്ന മലയാളികൾക്ക് തലവേദനയായി പുതിയ നിയമം.നാട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങൾക്ക് വിലക്കേർപ്പെടുത്തിയാണ് പുതിയ നിയമം നിലവിൽ വന്നിരിക്കുന്നത്.ഇത് മൂലം നാട്ടിൽ നിന്നും യാതൊരു തരത്തിലുള്ള ഭക്ഷണമോ ഭക്ഷണ സാമഗ്രികളോ കടത്തിവിടാതിരിക്കാൻ ഉത്തരവുണ്ട് ഇതുമായി ബന്ധപ്പെട്ട് കനത്ത പരിശോധനയാണ് നടക്കുന്നത്.രണ്ട് മാസം മുൻപ് ഇത്തരത്തിൽ നാട്ടിൽ നിന്നും ഇവിടേക്ക് എത്തിച്ച ഭക്ഷണം കഴിച്ച കുറച്ചാളുകൾക്ക് ഫുഡ് പോയ്‌സൺ വന്ന് ആശുപത്രിയിലാകുകയും അവയിൽ കുറച്ച് പേരുടെ നില ഗുരുതരമായതിനെയും തുടർന്നാണ് നടപടി. ഫുഡ് മിനിസ്റ്ററിയിൽ നിന്നുള്ള ഓർഡർ പ്രകാരമാണ് പരിശോധന നടത്തുന്നതും പരിശോധനയിൽ ഏതെങ്കിലും തരത്തിൽ ഇവ കണ്ടാൽ അത് വേസ്റ്റിലേക്ക് കളയുകയുമാണ് ചെയ്യുക.ക്വാറന്റൈനിൽ കഴിയുന്ന ആളുകൾക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്