Trending

നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ

കോഴിക്കോട്: നൂറോളം മോഷണ കേസുകളിൽ പ്രതിയായ കണ്ണാടിക്കൽ ഷാജി (40 വയസ്സ്) നെ നടക്കാവ് സബ്ബ് ഇൻസ്പെക്ടർ എസ്.ബി കൈലാസ് നാഥും കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി.

കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്നും മോഷ്ടിച്ച ഐ ഫോൺ സഹിതമാണ് ഷാജി പിടിയിലായത്.വീട്ടിൽ ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ ജനൽ വഴി മോഷ്ടിക്കുന്നതാണ് ഷാജിയുടെ രീതി.

കോഴിക്കോട് സിറ്റിയിൽ മോഷണ കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോഴിക്കോട് സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണർ സുജിത്ത് ദാസ് ഐപിഎ സിൻ്റെ നിർദ്ദേശാനുസര ണം കോഴിക്കോട് നഗരത്തിൽ രാത്രികാല സുരക്ഷ വളരെ ശക്തമാക്കിയിരുന്നു. കൂടാതെ മുൻകാല മോഷണ കേസുകളിലെ പ്രതികളെ നിരീക്ഷിച്ചു വരികയുമായിരുന്നു.

മോഷണം നടന്നതിന് ശേഷം നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ ഷാജിയുടെ കൈവശം കഴിഞ്ഞ ദിവസം ഒരു ഐ ഫോൺ ഉണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് ഷാജിയെ നിരീക്ഷിച്ചു വരികയായിരുന്നു.അങ്ങനെയാണ് കോഴിക്കോട് കെ.എസ് ആർ ടി സി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് ഷാജി പിടിയിലാവുന്നത്.ചോദ്യം ചെയ്തതിൽ നിന്നും വീട്ടിലെ ജനാലയുടെ കൊളുത്ത് തുറന്നാണ് ഐഫോൺ മോഷ്ടിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!