
കരുവാരക്കുണ്ട്: ആരും കൂട്ടിനില്ലാതെ കറന്റും വെളിച്ചവും ഇല്ലാത്ത ചോർന്നൊലിക്കുന്ന ഒരു കൂരയിൽ ആറ് കമുകുകൾക്കിടയിൽ വലിച്ച് കെട്ടിയ ഓലയും ടാർപോളിൻ ഷീറ്റും മേഞ്ഞ ഇരുട്ടറയിൽ ഏകാന്തവാസം നയിച്ച, ക ല്യാണിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി.
ഇന്ന് കാലത്ത് നടന്ന വീടിൻ്റ താക്കോൽദാന കർമം മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.ഇതോടെ കല്ല്യാണിയമ്മയുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായി.
വർഷങ്ങളോളം കമുകൾക്കിടയിൽ വലിച്ച് കെട്ടിയ ഓലയും ടാർ പോളിൻ ഷീറ്റും മേഞ്ഞ വീട്ടിലായിരുന്ന കല്യാണിലുടെ ഏകാന്ത ജീവിതം നയിച്ചിരുന്നത്. അതി ദയനീയമായ ഈ രംഗം ശ്രദ്ധയിൽ പെട്ട വനിതാ ലീഗ് നേതാവും എ.ഡി.എസുമായ ചേലേങ്ങര സുലയ്യ എന്ന സുലു, എത്ര പ്രയാസം സഹിച്ചാലും അവർക്ക് വീടെന്ന സ്വപ്നം പൂവണിയിച്ചു നൽകണമെന്ന അണമുറിയാത്ത ആഗ്രഹവുമായി രംഗത്തെത്തുകയായിരുന്നു.
തുടർന്ന് വാർഡ് മുസ്ലിം ലീഗ് നേതാക്കളുമായി സുലൈഖ ചർച്ച നടത്തുകയും പിന്തുണ തേടുകയും ചെയ്തു.
പാർട്ടി പിന്തുണ കൂടി ഉറപ്പായപ്പോൾ സുലൈഖ, വനിതാ ലീഗിന്റെ നേതൃത്വത്തിൽ വീട് നിർമ്മാണ പ്രവർത്തനങ്ങളുമായി സധൈര്യം മുന്നോട്ട് പോയി. തുടർന്ന് ഒരു മാസത്തിനുള്ളിൽ തന്നെ വീട് നിർമാണം പൂർത്തിയാക്കാനും സാധിച്ചു.
ചടങ്ങിൽ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റും മലപ്പുറം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സുഹറ മമ്പാട്, എം. അലവി സാഹിബ്, മുഹമ്മദ് മാസ്റ്റർ, പി.ഷൗക്കത്തലി, പൊറ്റയിൽ ആയിശ, ഡോ. സൈനുൽ ആബിദീൻ ഹുദവി, വി.പി ജസീറ, ശ്രീജ സുബ്രഹ്മണ്യൻ,സി.കെ ഷാജി മാസ്റ്റർ, സി.കെ. സലാം, സി.കെ സൈനുപ്പ, ജോസ് മാസ്റ്റർ,ഒളകര സുബൈർ, പി.പി മുസ്ഥഫ , സജി മാസ്റ്റർ , വൈശാഖൻ മാസ്റ്റർ, സി.കെ അൻസാർ, എം. സിദ്ദീഖ്, അലാഉദ്ദീൻ ഹുദവി, സിറാജ് മുസ്ലിയാരകത്ത്, അണ്ടിക്കാടൻ കുഞ്ഞിപ്പ തുടങ്ങിയവർ പ്രസംഗിച്ചു.
ഇത്രയും വേഗം സുലയ്യയുടെ നേതൃത്വത്തിൽ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് തങ്ക.
നേരത്തെ എ.പി.എൽ ആയിരുന്ന തങ്കയുടെ റേഷൻ കാർഡും സുലയ്യ തന്നെയാണ് നിലമ്പൂർ സപ്ലൈ ഓഫീസിൽ അവരെയും കൂട്ടി എത്തി ബി.പി.എൽ ആക്കി നൽകിയത്. ജോലികളൊന്നുമില്ലാത്ത ഇവരെ തൊഴിലുറപ്പ് രംഗത്തേക്ക് കൈപിടിച്ച് കൊണ്ട് വന്നതും ഇവരായിരുന്നു.
കുടുബ ശ്രീയുടെ സ്നേഹിത കോളിങ് ബെൽ, ‘ആശ്രയ’ എന്നിവയിൽ ഇവരെ, സുലയ്യ തന്നെ അംഗമാക്കി ചേർത്തതും ഏറെ ശ്രദ്ധേയമാണ്. തങ്കക്ക് അവരുടെ കുടുംബ നാഥയാണ് സുലു .

