മിനിമം താങ്ങുവിലയടക്കം കര്‍ഷകരുടെ ആവശ്യങ്ങള്‍ അവഗണിച്ച് കോര്‍പ്പറേറ്റുകള്‍ക്ക് അടിസ്ഥാന കാര്‍ഷികമേഖല തീറെഴുതിക്കൊടുക്കുന്ന ഭരണകൂട സമീപനം തിരുത്തണമെന്ന് കെ.എന്‍.എം മര്‍കസുദഅവ നരിക്കുനിയില്‍ സംഘടിപ്പിച്ച കര്‍ഷക ഐക്യദാര്‍ഢ്യറാലി ആവശ്യപ്പെട്ടു.രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖല തകര്‍ക്കുന്ന കര്‍ഷകദ്രോഹ ബില്ല് ഉടന്‍ പിന്‍വലിച്ച് സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ഐക്യദാര്‍ഡ്യ സംഗമം ആവശ്യപ്പെട്ടു.പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി നിരവധി പേര്‍ റാലിയിലും സംഗമത്തിലും അണി ചേര്‍ന്നു. കെ.എന്‍.എം കൊടുവള്ളി വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് എം.കെ.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. നരിക്കുനി ഡിവിഷന്‍ യു.ഡി.എഫ് ,എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ഐ.പി.രാജേഷ് ,ഷറഫുദ്ധീന്‍ മാസ്റ്റര്‍ , ഐ.എസ് എം സംസ്ഥാന സെക്രട്ടറി യൂനുസ് നരിക്കുനി ,കെ.എന്‍.എം ജില്ലാ സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍ ,എം എസ്.എം സംസ്ഥാന സെക്രട്ടറി നബീല്‍ പാലത്ത് ,എന്‍.പി.അബ്ദുല്‍ റഷീദ് ,വി.അബ്ദുല്‍ ഹമീദ് റജീഷ് നരിക്കുനി ,കെ.കെ.റഫീഖ്
പി.ഇബ്രാഹീം കുട്ടി ,ജസീല്‍ നരിക്കുനി ,എന്‍.പി ഹബീബ് ,അന്‍ഷിദ് പാറന്നൂര്‍ പ്രസംഗിച്ചു.