Local News

പൂനൂര്‍പ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ കുട്ടിയും മരണപ്പെട്ടു

പൂനൂര്‍പ്പുഴയില്‍ പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട സംഭവത്തില്‍ ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരണപ്പെട്ടു. പൂനൂര്‍ അവേലം വട്ടത്ത് മണ്ണില്‍ ഷമീര്‍ അലിയുടെ മകള്‍ ഫാത്തിമ ഷഹമത്ത് (8) ആണ് മരിച്ചത്.

പൂനൂര്‍ ഗാഥ പബ്ലിക് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്തിമ.

മാതാവ്: ഷബ്ന. സഹോദരങ്ങള്‍: മുഹമ്മദ് ഷഹാന്‍ അലി, ഷഹിന്‍ ഷഹാന്‍ അലി.

ഫാത്തിമ ഷഹമത്തിനൊപ്പം പൂനൂര്‍ പുഴയുടെ അവേലം വട്ടത്ത്മണ്ണില്‍ കടവില്‍ ഒഴുക്കില്‍പ്പെടുകയും പിന്നീട് പ്രദേശവാസികള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയും ചെയ്ത മാതൃസഹോദരിയുടെ മകള്‍ ഹന ഫാത്തിമ (7) തിങ്കളാഴ്ച രാത്രി മരിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!